Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ശമ്പളത്തിന് പകരം കിട്ടിയത് ചീസ് കേക്ക്; വൈറലായി പോസ്റ്റ്

ഫ്രീലാന്‍സായി ജോലി ചെയ്യുന്നവര്‍ക്ക് പല പ്രതിസന്ധികളും നേരിടേണ്ടി വരാറുണ്ട്. പ്രത്യേകിച്ച് ശമ്പളത്തിന്റെ കാര്യത്തില്‍. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞദിവസം പ്രൊഫഷണല്‍ ഫ്രീലാന്‍സര്‍ ആയി അറിയപ്പെടുന്ന ഹര്‍ണൂര്‍ സലൂജയാണ് തനിക്ക് ഒരു ക്ലൈന്റുമായുള്ള ഇടപെടലില്‍ ഉണ്ടായ അനുഭവം ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ചത്.

ചെയ്ത ജോലിയുടെ പ്രതിഫലം പണമായി ലഭിക്കുന്നതിനാണ് ക്ലൈന്റിന് തന്റെ അഡ്രസ് നല്‍കിയതെന്നും എന്നാല്‍ ക്ലൈന്റ് തനിക്ക് നല്‍കിയത് ഒരു ചീസ് കേക്ക് ആണെന്നുമാണ്് ഹര്‍ണൂര്‍ സലൂജ പറയുന്നത്. ഇത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി എന്നും എന്തുകൊണ്ടായിരിക്കാം അവര്‍ അങ്ങനെ പെരുമാറിയത് എന്ന് താന്‍ ഏറെനേരം ചിന്തിച്ചു എന്നും അവര്‍ പറയുന്നു. പൊട്ടിത്തെറിക്കുന്നതിന് പകരം വളരെ രസകരമായി ആ സംഭവത്തോട് പ്രതികരിച്ച ഹര്‍ണൂര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നതും അത്തരത്തിലൊരു കമന്റോടെയാണ് ഇതുവരെ താന്‍ പണമായി ആയിരുന്നു വേതനം കൈപ്പറ്റിയിരുന്നതെന്നും ഇങ്ങനെ പോയാല്‍ പേസ്ട്രിയും ഗുലാബ് ജാമും പാന്‍ കേക്കും ഒക്കെപ്രതിഫലത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നുമാണ് ഹര്‍ണൂര്‍ പറയുന്നത്.

ഹര്‍ണൂറിന്റെ പോസ്റ്റ് വളരെ വേഗത്തില്‍ ലിങ്കിഡ്ഇന്നില്‍ സജീവ ചര്‍ച്ചയ്ക്ക് കാരണമാവുകയും നിരവധിയാളുകള്‍ പ്രതികരിക്കുകയും ചെയ്തു. എന്തായാലും ഇത് അത്ര മോശം പ്രതിഫലമല്ലല്ലോ എന്നാണ് പലരും രസകരമായി പ്രതികരിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!