Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എന്താ മോനേ, നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ട്; മോഹൻലാലിന്റെ കണ്ണിന് മൈക്ക് വെച്ച് കുത്തി മാധ്യമപ്രവർത്തകൻ

സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയിൽ മുഖ്യതിഥിയായി എത്തിയത് മോഹൻലാലായിരുന്നു. അദ്ദേഹം ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുന്ന വഴിയ്ക്കുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.,

ച‍‍‍‍‍‍‍ടങ്ങ് കഴിഞ്ഞ് ‍‍‍‍‍നടൻ പുറത്തേക്കിറങ്ങി വന്നതോടെ മാധ്യമങ്ങൾ താരത്തിന്റെ ബൈറ്റ് എടുക്കാൻ തിക്കും തിരക്കും കൂട്ടി. മാധ്യമപ്രവർത്തകർ ചോദിച്ച വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തതിനാൽ ഞാൻ അതിനെക്കുറിച്ച് അറിഞ്ഞില്ല… പിന്നീട്അ റിഞ്ഞിട്ട് പ്രതികരിക്കാമെന്ന് നടൻ മറുപടിയും നൽകി.

എന്നാൽ നടനെ പിന്തുടർന്ന് മാധ്യമപ്രവർത്തകർ ചുറ്റും വളഞ്ഞു. അതിനിടയിൽ ബൈറ്റിനായി മാധ്യമപ്രവർത്തകരിൽ ഒരാൾ നടന്റെ മുഖത്തേക്ക് നീട്ടി പിടിച്ച മൈക്ക് കണ്ണിൽ തട്ടുകയായിരുന്നു. ഈ സംഭവത്തിന്ശേ ഷം പോലീസുകാർ ഇടപെട്ട് മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചിട്ടാണ് താരത്തിന് കാറിൽ കയറാൻ കഴിഞ്ഞത്. മൈക്ക് തട്ടി കണ്ണിന് വേദന അനുഭവപ്പെട്ടതോടെ അൽപ്പനേരം മോഹൻലാൽ മൗനമായി നിന്നു.

പിന്നാലെ അദ്ദേഹത്തിന്റെ തനതായ പതിവ് സ്റ്റൈലിൽ എന്താ… മോനെ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറിൽ കയറുകയാണ് ചെയ്തത്. വാഹനത്തിന്റെ ഡോർ അടയ്ക്കും മുമ്പ് മോനെ നിന്നെ ഞാൻ നോക്കിവെച്ചിട്ടുണ്ടെന്ന് തമാശയായി നടൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടന്റെ ക്ഷമയെ പ്രശംസിച്ച് എത്തുന്നത്. വളരെ പ്പെട്ടെന്ന് തന്നെ ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!