ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തലിന് മുഖ്യ പങ്കുവഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴിതാ ഈ അവകാശവാദങ്ങളെ അപ്പാടെ തള്ളി രംഗത്തുവന്നിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വൻസ് വിളിക്കുമ്പോൾ ഞാൻ ആ മുറിയിൽ ഉണ്ടായിരുന്നു, അവിടെ എന്താണ് സംഭവിച്ചത് എന്ന തനിക്ക് കൃത്യമായി പറയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെയും പാകിസ്ഥാനെയും വെടിനിർത്തൽ അംഗീകരിക്കാൻ വ്യാപാരക്കരാർ മുന്നിൽ വെച്ച് സമ്മർദം ചെലുത്തിയെന്നുള്ള ട്രംപിന്റെ അവകാശവാദം തികച്ചും അസംബന്ധം ആണ്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചപ്പോൾ താൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്നും വ്യാപാരവും വെടിനിർത്തലും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ജയശങ്കർ വെളിപ്പെടുത്തി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണ് “മെയ് 9 ന് രാത്രി വൈസ് പ്രസിഡന്റ് വാൻസ് പ്രധാനമന്ത്രി മോദിയോട് സംസാരിച്ചപ്പോൾ ഞാൻ മുറിയിൽ ഉണ്ടായിരുന്നു, പാകിസ്ഥാനികൾ ഇന്ത്യയ്‌ക്കെതിരെ വളരെ വലിയ ആക്രമണം നടത്തുമെന്ന് പറഞ്ഞു… ചില കാര്യങ്ങൾ ഞങ്ങൾ അംഗീകരിച്ചില്ല, പാകിസ്ഥാനികൾ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന കാര്യങ്ങളിൽ പ്രധാനമന്ത്രി ശ്രദ്ധ കൊടുത്തേയില്ല.അദ്ദേഹം പറഞ്ഞു,
ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ തിരിച്ചടി അവർ ഊഹിക്കുന്നതിലും കഠിനമായിരിക്കും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. പിറ്റേന്ന് രാവിലെ മാർക്കോ റൂബിയോ അദ്ദേഹത്തോട് “പാകിസ്ഥാൻ സംസാരിക്കാൻ തയ്യാറാണെന്ന്” പറഞ്ഞു. അന്ന് ഉച്ചകഴിഞ്ഞ്, പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ കാഷിഫ് അബ്ദുള്ള തന്റെ ഇന്ത്യൻ സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയെ നേരിട്ട് വിളിച്ച് വെടിനിർത്തൽ ആവശ്യപ്പെടുകയായിരുന്നു.