മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപകനേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ പുറത്ത് നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എസ് യുടി ആശുപത്രിയിലെത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപകാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തി ആരോഗ്യാവസ്ഥ വിലയിരുത്തുന്നത്.
രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ പരിശ്രമിക്കുന്നെന്നാണ് 12 മണിയോടെ ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.