മുഖ്യമന്ത്രിയെ പിന്തുടർന്ന അഞ്ചംഗ സംഘം പിടിയിലായി. രാത്രി പത്തേകാൽ മുതൽ നമ്പറില്ലാത്ത വാഹനത്തിലാണ് ഇവർ പിന്തുടർന്നത്. ഇവരിൽ നിന്ന് വാക്കിടോക്കിയും കണ്ടെടുത്തു. മലപ്പുറം സ്വദേശികളാണ് ഇവർ. വെസ്റ്റ് ഹിൽ ചുങ്കത്ത് വെച്ചാണ് ഇവരെ പിടികൂടുന്നത്. ഇവരുടെ നീക്കത്തിൽ സംശയം തോന്നിയ ആമ്പുലൻസ് ഡ്രൈവർമാർ പൊലീസിൽ അറിയിക്കുകയായിരുന്നു.