ടൂത്ത് പേസ്റ്റ് പല്ലുതേക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. ഇതു കൊണ്ട് അമ്പരപ്പിക്കുന്ന ഉപയോഗങ്ങളുണ്ട്. പേസ്റ്റ് കൊണ്ട് എന്തൊക്കെ ഉപയോഗങ്ങളുണ്ടെന്ന് നോക്കാം.
ഗ്ലാസിലെ പോറലുകൾ ഇല്ലാതാക്കൽ
ഗ്ലാസ് പ്രതലത്തിലെ നേരിയ പോറലുകൾ കാഴ്ച്ചയിൽ നിന്ന് മറയ്ക്കാൻ , പേസ്റ്റ് വളരെ നല്ലതാണ്. കോഫി ടേബിളുകൾ മുതൽ ഫോൺ സ്‌ക്രീനുകൾ വരെയുള്ള എല്ലാത്തിലും ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. ഒരു പോളിഷ് പോലെ ഇത് പ്രവർത്തിക്കുന്നു.
ക്രയോൺ വരകൾ നീക്കം ചെയ്യാം
പെയിന്റ് ചെയ്ത ചുവരുകളിൽ നിന്ന് ക്രയോൺ വരകൾ നീക്കം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് വളരെ കൂടുതലാണ്. ടൂത്ത് പേസ്റ്റ് ഇത്തരം ഭാഗങ്ങളിൽ തേക്കുന്നത് ക്രയോൺ വരകൾ നീക്കം ചെയ്യുന്നു.
ഷൈൻ അപ്പ് മെറ്റാലിക് ഫിക്‌ചറുകൾ
ഫ്യൂസറ്റുകൾ, ഹാൻഡിലുകൾ തുടങ്ങിയ ലോഹത്തിലുള്ള ബാത്ത്‌റൂം, അടുക്കള ഉപകരണങ്ങൾ എന്നിവയുടെ തിളക്കം വീണ്ടെടുക്കാൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ലോഹങ്ങൾ വൃത്തിയാക്കാനും പോളിഷ് ചെയ്യാനും ടൂത്ത് പേസ്റ്റ് നല്ലൊരു മാർഗമാണ്,”
സ്നീക്കറുകൾ വൃത്തിയാക്കാം
ചെളിക്കറകൾ പിടിച്ച് നിറം പോയ വെളുത്ത സ്‌നീക്കറുകളുടെ നിറം വീണ്ടെടുക്കാൻ പേസ്റ്റ് തേച്ച് തുടച്ചുകളയാം. എന്നാൽ വളരെ സെൻസറ്റീവായ മെറ്റീരിയലുകളിൽ ഉപയോഗിക്കരുത്. തുകൽ അല്ലെങ്കിൽ ക്യാൻവാസ് ഷൂസുകൾ അല്ലെങ്കിൽ വെളുത്ത റബ്ബർ സോളുകൾ ഈ പരീക്ഷണത്തിന് ഉത്തമമാണ്.
കറപിടിച്ച ടോയ്‌ലറ്റ് സീറ്റുകൾ തെളിച്ചമുള്ളതാക്കാൻ
നിങ്ങളുടെ ടോയ്‌ലറ്റ് സീറ്റിൽ കറയുണ്ടെങ്കിൽ ഒരു തുണി അല്ലെങ്കിൽ ടൂത്ത് ബ്രഷ് ഉപയോഗിച്ച്, നിറം മാറിയ ഭാഗത്ത് ഒരു ചെറിയ അളവിൽ പേസ്റ്റ് പുരട്ടുക, മൃദുവായി സ്‌ക്രബ് ചെയ്യുക, കുറച്ച് മിനിറ്റിനുശേഷം, സീറ്റ് വൃത്തിയാക്കുക.
വെള്ളിയോ സ്റ്റീലോ മിനുക്കാൻ
വെള്ളിയുടെ നിറം മെച്ചപ്പെടുത്താൻ പേസ്റ്റ് നല്ലതാണ്. മാത്രമല്ല സ്റ്റെയിൻലസ് സ്റ്റീലിന്റെ തിളക്കം കൂട്ടാനും ഇത് നല്ലതാണ്.
മരക്കഷണത്തിൽ നിന്ന് വെള്ളത്തിന്റെ കറ നീക്കാം
മൃദുവായ തുണി ഉപയോഗിച്ച്, കറയുള്ള ഭാഗത്ത് ചെറിയ അളവിൽ ടൂത്ത് പേസ്റ്റ് പുരട്ടി സൌമ്യമായി തടവുക. വൃത്താകൃതിയിലാണ് പുരട്ടേണ്ടത്.. ടൂത്ത് പേസ്റ്റ് നീക്കം ചെയ്യാൻ നനഞ്ഞ തുണി ഉപയോഗിച്ച് നന്നായി ഉണക്കുക.