ഇറാന് നേരെ വീണ്ടും ആക്രമണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ്, ചൊടിപ്പിച്ചത് ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ തങ്ങളാണ് വിജയിച്ചതെന്ന ഖമേനിയുടെ അവകാശവാദമാണ് അദ്ദേഹം വ്യക്തമാക്കി. ടെഹ്റാന് ഇനിയും ആണവയുധ നിര്‍മ്മാണത്തിലേക്ക് പോയാല്‍ അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഖമേനി വെറുതെ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ഖമേനി കൊല്ലപ്പെടാതിരുന്നത് താന്‍ നിര്‍ദ്ദേശിച്ചത് കൊണ്ടാണ്. അയാളുടെ രാജ്യം നശിപ്പിച്ചിരിക്കുന്നു. മൂന്ന് ആണവ കേന്ദ്രങ്ങളും തകര്‍ത്തു. ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തനിക്കറിയാമായിരുന്നു. എന്നാല്‍ അക്കാര്യം ഇസ്രയേലിനെ താന്‍ അറിയിച്ചില്ല. ഖമേനിയെ അവര്‍ അവസാനിപ്പിച്ചേനെയെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഖമേനി നടത്തിയ ആദ്യ പരസ്യ പ്രതികരണത്തില്‍ തങ്ങള്‍ അമേരിക്കയുടെ മുഖത്ത് അടിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്ക തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പകരമായി ഖത്തറിലെ അമേരിക്കന്‍ സൈനിക ആസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തെയാണ് അമേരിക്കയുടെ മുഖത്തേല്പ്പിച്ച പ്രഹരമായി അദ്ദേഹം വിശേഷിപ്പിച്ചത്.
ഖമേനിയുടെ പരാമര്‍ശങ്ങള്‍ വിദ്വേഷകരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇറാന്റെ പുനരുജ്ജീവനത്തിന് സഹായിക്കുന്ന ഉപരോധം നീക്കലും മറ്റ് നയതന്ത്ര പ്രവര്‍ത്തനങ്ങളുമെല്ലാം ഇല്ലാതാക്കുന്ന പ്രസ്താവനയാണ് ഖമേനിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ട്രംപ് നേരത്തെ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാന് ആണവ പരിപാടികളില്‍ നിന്ന് പിന്മാറാത്ത പക്ഷം ഇനിയൊരു ചോദ്യമോ പറച്ചിലോ ഇല്ലാതെ തന്നെ അവരെ മുച്ചൂടും മുടിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുമായി സഹകരിക്കില്ലെന്ന് ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. ആണവകേന്ദ്രങ്ങള്‍ പരിശോധിക്കാനുള്ള നടപടികള്‍ തങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി പറഞ്ഞു.