സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്‌റുമായി കരാർ തുടരുമെന്ന് കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ഥിരീകരിച്ചത്. കായിക ചരിത്രത്തിലെ ഏറ്റവും ലാഭകരമായ കരാര്‍ 2027 വരെയാണ് താരം നീട്ടിയത്. അമ്പരപ്പിക്കുന്ന ഓഫറുകളാണ് ഇവർ നല്‍കിയതെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിസ്ഥാന ശമ്പളവും ദിവസ വരുമാനവും, ബോണസുകൾ, മറ്റു ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന തുകയാണ് രണ്ടുവര്‍ഷത്തേക്ക് റൊണാള്‍ഡോയുടെ അക്കൗണ്ടിലേക്ക് കയറുന്നത്.
പ്രതിദിനം താരത്തിന് ലഭിക്കുന്ന പ്രതിഫലം 488,000 പൗണ്ട് ആണ്. അതായത് ഇന്ത്യൻ രൂപയില്‍ ഏകദേശം 5.12 കോടി രൂപ. വിവിധ രീതിയില്‍ 492 മില്യൺ പൗണ്ട് ആണ് ക്രിസ്റ്റ്യോനോ സമ്പാദിക്കുക. കരാർ നീട്ടിയതോടെ 24.5 മില്യൺ പൗണ്ട് സൈനിംഗ് ബോണസായും താരത്തിന് ലഭിച്ചു കഴിഞ്ഞു.
കരാറിൽ ഇവയും
അൽ നസർ ക്ലബിന്‍റെ ഉടമസ്ഥതയിൽ ചെറിയൊരു ഷെയറും താരത്തിന് നല്‍കും. ഏകദേശം £33 മില്യൺ വിലമതിക്കുന്നു.
പ്രമുഖ സൗദി കമ്പനികളുമായി സ്പോൺസർഷിപ്പ് അവസരങ്ങൾ
4 മില്യൺ പൗണ്ട് വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റിന്‍റെ ഉപയോഗം
16 ആളുകൾ റൊണാൾഡോയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ 24 മണിക്കൂറും ഒപ്പമുണ്ടാവും
3 ഡ്രൈവർമാർ
4 വീട്ടുജോലിക്കാർ
2 പാചകക്കാർ
3 തോട്ടക്കാർ
4 സുരക്ഷാ ഉദ്യോഗസ്ഥർ