Friday, June 27, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘നിങ്ങളീ വിഡിയോ കാണുകയാണോ, ഇപ്പോൾ ഞാന്‍ മരിച്ചുകഴിഞ്ഞു’; സ്വന്തം മരണവാര്‍ത്ത പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സർ, ഹൃദയഭേദകമായ ഒരു വീഡിയോ

‘നിങ്ങളീ വിഡിയോ കണ്ടുകൊണ്ടിരിക്കുകയാണോ, ഈ സമയം ഞാന്‍

മരിച്ചു കഴിഞ്ഞിരിക്കുന്നു’, വേദനയോടെ 30കാരനായ സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ടാനെര്‍ മാര്‍ട്ടിന്‍ സംസാരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. തന്റെ മരണം ഉറപ്പായതോടെ ടാനെര്‍ തന്റെ ഫോളോവേഴ്സിനായി നല്‍കാനുള്ള അവസാനവീഡിയോ റെക്കോര്‍‍ഡ് ചെയ്തുവെക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ഷേ റൈറ്റാണ് ഈ വിഡിയോ അപ്‌ലോഡ് ചെയ്തത്.

നിങ്ങളീ വിഡിയോ കാണുകയാണോ, ഞാന്‍ മരിച്ചു കഴിഞ്ഞു എന്നാണ് വിഡിയോയുടെ തുടക്കത്തില്‍ ടാനെര്‍ പറയുന്നത്. കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്ന ടാനെറിന് അഞ്ചുവര്‍ഷം മുന്‍പാണ് കോളോറെക്റ്റല്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്.

ഇക്കഴിഞ്ഞ മേയ് 25നാണ് ടാനെര്‍–ഷേ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ആമിലൂ എന്നുപേരിട്ട മകളുടെ വിശേഷങ്ങളും ടാനെര്‍ തന്റെ പേജുകളിലൂടെ പങ്കുവച്ചു. ‘എന്റെ ജീവിതം അസാധാരണമായിരുന്നു, . ഞാന്‍ നന്നായി ആസ്വദിച്ചു, മരണം ഭീതി നിറഞ്ഞതാണ് എങ്കിലും അത് മറ്റൊരു സാഹസികതയുടെ ലോകമായിരിക്കാം, ആ അനുഭവങ്ങളറിയാന്‍ ആകാംക്ഷയോടെയിരിക്കുകയാണ് ഞാന്‍, ടാനെര്‍ വിഡിയോയില്‍ പറയുന്നു.
ഞാന്‍ നിങ്ങളോടെല്ലാവരോടും കടപ്പെട്ടിരിക്കുന്നു, എന്റെ അവസാനവര്‍ഷം സന്തോഷവും തമാശയും നിറഞ്ഞതാക്കിയതിന്, തന്റെ മകള്‍ ആമിലൂവിനു വേണ്ടി സാമ്പത്തികസഹായം നല്‍കാനും ടാനെര്‍ തമാശരൂപേണ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ അവസാന വിഡിയോ തങ്ങളുടെ ഹൃദയം തകർത്തുവെന്ന് ഫോളോവേഴ്സ് പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!