Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അതിന് അൻവറിന് എന്തധികാരം; സമാന്തര ഭരണമായി പ്രവർത്തിക്കുകയാണോ; രൂക്ഷവിമർശനവുമായി ഹൈക്കോടതി

ഫോണ്‍ ചോര്‍ത്തൽ കേസിൽ പി വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രം​ഗത്ത് . ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ അന്‍വറിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. അന്‍വര്‍ ഒരു സമാന്തര ഭരണമായി പ്രവര്‍ത്തിക്കുകയാണോ എന്നും കോടതി ചോദിച്ചു. (highcourt criticises PV anvar phone call phone call tapping)

ഫോണ്‍ ചോര്‍ത്തലില്‍ പൊലീസ് അന്വേഷണം എത്രത്തോളം എത്തിയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. എന്നാല്‍ ഫോണ്‍ ചോര്‍ത്തലില്‍ കാര്യമായ തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. തെളിവ് കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു. സർക്കാർ വിമർശനത്തിന് പാത്രമായ സാഹചര്യത്തിൽ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്‍വറിനെതിരെ ഒരു സ്വകാര്യ വ്യക്തിയാണ് പരാതി നല്‍കിയിരുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പരാതി പൊലീസിന് നല്‍കുകയും പരാതി പൊലീസ് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് എങ്ങും എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി കോടയതിയിലെത്തുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!