Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘അയാൾക്ക് ഒരു കുടുംബത്തെ പോറ്റാനാണ്, ഒരു മാളിൽ ചെന്ന് നിങ്ങൾ ഇങ്ങനെ വിലപേശുമോ ‘; വഴിയോരക്കച്ചവടക്കാരൻ പറ്റിക്കാൻ നോക്കിയെന്ന് വീഡിയോ ഇട്ടു, വ്ലോ​ഗർക്ക് വിമർശനം

ഇന്ത്യയിലെ ഒരു വഴിയോര കച്ചവടക്കാരൻ തന്നെ പറ്റിക്കാൻ നോക്കിയെന്നാരോപിച്ച് ട്രാവൽ വ്ലോ​ഗർ പങ്കുവച്ച വീഡിയോയ്ക്കെതിരെ വിമർശനം.
@nativety എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. കൊൽക്കട്ടയിലെ ഒരു മാർക്കറ്റിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ബാ​ഗ് വിൽക്കുന്ന ഒരു കച്ചവടക്കാരന്റെ അടുത്തെത്തുന്നത് കാണാം. ശേഷം ബാ​ഗുകളുടെ വില ചോദിക്കുന്നുമുണ്ട്.

ബാ​ഗിന് വില ചോദിക്കുന്നു. ആദ്യം കച്ചവടക്കാരൻ പറയുന്നത് 500 രൂപ എന്നാണ്. ബാ​ഗ് വേണ്ട എന്ന് പറഞ്ഞ് യുവാവ് മുന്നോട്ട് നടക്കുന്നു. കച്ചവടക്കാരൻ അത് കുറച്ച് 400 രൂപയാക്കുന്നു.പലതവണ പറഞ്ഞ ശേഷം അവസാനം കുറച്ച് കുറച്ച് കച്ചവടക്കാരൻ 50 രൂപയ്ക്ക് ബാ​ഗ് തരാമെന്നാണ് പറയുന്നത്. യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത് തന്നെ എങ്ങനെയാണ് പറ്റിക്കപ്പെടുന്നത് എന്നും പറഞ്ഞുകൊണ്ടാണ്. എന്നാൽ, നിങ്ങൾ ഒരുവലിയ മാളിൽ പോയാൽ ഇത്തരത്തിൽ അവിടെ നിന്ന് വിലപേശുമോ ഇതൊരു പാവം മനുഷ്യനായത് കൊണ്ടല്ലേ എന്നായിരുന്നുപലരുടെയും ചോദ്യം .

‘ആ ബാ​ഗിന് അതിനേക്കാൾ വില വരും അയാൾക്ക് വീട്ടിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കേണ്ടതുണ്ട്, ഇങ്ങനെ ചെയ്യരുത്’ എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ‘ ഭക്ഷണത്തിന് 20 ഡോളര്‍ ടിപ്പ് നൽകും, എന്തിനാണ് 10 ഡോളര്‍ ബാഗിന് വിലപേശുന്നത് സുഹൃത്തേ’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 2മില്യണിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് കീഴിലാരും ഇയാളുടെ പക്ഷം നിന്നില്ലെന്നതും വളരെ ശ്രദ്ധേയമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!