Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എന്തുകൊണ്ടാണ് പാമ്പുകൾ സ്വയം വിഴുങ്ങുന്നത്?

പാമ്പുകൾ സ്വയം വിഴുങ്ങുന്ന വീഡിയോകൾ ഇന്റർനെറ്റിൽ തരം​ഗമാകാറുണ്ട്. ഇത് സത്യമാണോ എന്ന് ചിന്തിക്കാൻ വരട്ടെ. പാമ്പുകൾക്ക് സ്വയം വിഴുങ്ങുന്ന ഒരു ശീലമുണ്ടെന്നുള്ളത് സത്യം തന്നെയാണ്. പൊതുവെ പാമ്പുകൾ അനാട്ടമിക്കലായി നോക്കിയാൽ മറ്റെല്ലാ ജീവികളിൽ നിന്നും വളരെ വ്യത്യസ്തരാണ്. കാരണം ഇവയ്ക്ക് കൈകാലുകളില്ല. മാത്രമല്ല ഇരയെ വിഴുങ്ങുകയാണ് ചെയ്യുക. ഇതു പോലെ തന്നെയാണ് ഇവ സ്വയം വിഴുങ്ങുന്നതും. എന്താണ് ഈ വിചിത്ര സ്വഭാവത്തിന് പിന്നിലെ കാരണമെന്ന് നോക്കാം

ശരീരത്തിന്റെ സവിശേഷത

പാമ്പുകളുടെ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നത് അതിന് ചുറ്റുമുള്ള പ്രകൃതി തന്നെയാണ്. എന്നാൽ മറ്റു ജീവികളെ സംബന്ധിച്ചിടത്തോളം ഇത് ഉള്ളിൽ നിയന്ത്രിക്കപ്പെടുന്നത്. കൂടാതെ നാവു കൊണ്ടാണ് പാമ്പ് പരിസരങ്ങൾ മനസ്സിലാക്കുന്നത്. ഏതെങ്കിലും തരത്തിൽ കൺഫ്യൂഷനോ സമ്മർദമോ അനുഭവപ്പെട്ടാൽ പാമ്പുകൾ സ്വയം വിഴുങ്ങുന്നതിനുള്ള സ്വഭാവം കാണിക്കുന്നു.

സമ്മർദ്ദത്തിലായ ഒരു പാമ്പ്, പ്രത്യേകിച്ച് അത് ഭക്ഷണം കഴിച്ച ഉടനെയോ അല്ലെങ്കിൽ പരിസ്ഥിതിയിലെ പ്രത്യേക ഗന്ധങ്ങളോട് പ്രതികരിക്കുകയാണെങ്കിലോ, അതിന്റെ വാൽ ഭക്ഷണമായി തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. വാൽ ചലനം ഭക്ഷണ പ്രതികരണത്തിന് കാരണമാകും, പ്രത്യേകിച്ച് ബാഹ്യ ഉത്തേജനം മൂലം പാമ്പിന്റെ ഇന്ദ്രിയങ്ങൾ തകരാറിലായാൽ ഇങ്ങനെ സംഭവിക്കാം.

ഭക്ഷണത്തിനിടയിലോ, പ്രത്യേകിച്ച് വളരെ വിശക്കുമ്പോഴോ അല്ലെങ്കിൽ ദീർഘനേരം ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോഴോ, പാമ്പുകൾ സ്വയം കടിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ, പാമ്പ്ച ലിക്കുന്ന ഏതൊരു വസ്തുവിനെയും ആക്രമിക്കാൻ തുടങ്ങും.

മറ്റ് ജീവികളെപ്പോലെ, നാഡീവ്യവസ്ഥയുടെ തകരാറുകൾ പെരുമാറ്റത്തിലും സഹജവാസനയിലും പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പാമ്പുകളിൽ, ഈ ലക്ഷണങ്ങൾ അനിയന്ത്രിതമായ ചലനം, വാൽ പിന്തുടരൽ, അല്ലെങ്കിൽ സ്വന്തം ശരീരഭാഗങ്ങൾ തിരിച്ചറിയാൻ കഴിയാത്തത് എന്നിവയായാണ് പ്രകടമാകുന്നത്..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!