Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പ്രേക്ഷകൻ പറഞ്ഞത് കേട്ട് ചൂടായ ലാപ്ടോപ്പിൽ കൊക്കകോള ഒഴിച്ചു, ഒറ്റ ആന്തൽ, മുറി മുഴുവൻ കത്തി, പിന്നാലെ വിലക്ക്

ലൈവ് സ്ട്രീമിനിടെ ചെയ്ത ഒരു അബദ്ധം ഇപ്പോൾ വൈറലാകുകയാണ്. മുറിയിൽ മുഴുൻ തീയിട്ട സ്ട്രീമറിന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് വിലക്ക്. നേരത്തെയും ഇത്തരം പ്രവൃത്തികൾ ചെയ്ത് ശ്രദ്ധേയനായിട്ടുള്ള ആളാണ് ലൈവ് സ്ട്രീമർ നോറം സ്ട്രീമിങ്ങിനിടെ ഒരു പ്രേക്ഷകൻ നോറമിനോട് അമിതമായി ചൂടായ ലാപ്ടോപ്പിന് മുകളിലേക്ക് കൊക്കക്കോള ഒഴിക്കാൻ ആവശ്യപ്പെട്ടുകയായിരുന്നു. കേട്ട് അപ്പാടെ നോറം ആവര്‍ത്തിച്ചു. ഇതിന്പി ന്നാലെ ലാപ്ടോപ്പിൽ നിന്നും പടർന്ന തീ മുറി മുഴുവൻ കത്തുകയായിരുന്നു.

ജൂൺ 22-നാണ് സംഭവം . തന്‍റെ ഗെയിമിംഗ് ലാപ്‌ടോപ്പ് അമിതമായി ചൂടാകുന്നതിനെ കുറിച്ച് അദ്ദേഹം ലൈവിനിടയിൽ പ്രേക്ഷകരോട് പങ്കുവെച്ചു. അപ്പോഴാണ് ഒരു കാഴ്ചക്കാരൻ ലാപ്ടോപ്പ് തണുപ്പിക്കാൻ അതിന് മുകളിലേക്ക് കോള ഒഴിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഒരു മടിയും കൂടാതെ ചെയ്തു. അതോടെ അമിതമായി ചൂടായിരുന്ന ലാപ്ടോപ്പിന് തീപിടിച്ചു. പെട്ടെന്ന് തന്നെ തീ മുറിയിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും വസ്ത്രങ്ങളിലേക്കും പടന്നു പിടിച്ചു.

ഇതോടെ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ കിക്ക് നോറമിനെ തങ്ങളുടെ ഫ്ലാറ്റ്ഫോമില്‍ നിന്നും നിരോധിച്ചു. @normenorme എന്ന ഇദ്ദേഹത്തിന്‍റെ അക്കൗണ്ട് ഇപ്പോൾ പ്ലാറ്റ്ഫോമിൽ കാണാൻ കഴിയില്ല. 2024 -ൽ, ഏറ്റവും കൂടുതൽ സമയം ഉറങ്ങാതിരിക്കുക എന്ന റെക്കോർഡ് സ്ഥാപിച്ചതിന് നോറം ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 11 ദിവസം ഉറക്കമില്ലാതെ ഓൺലൈനിൽ സ്ട്രീം ചെയ്താണ് ഈ ലോക റെക്കോർഡ് ഇയാൾ സ്വന്തം ആക്കിയത്. ഇയാൾ ചെയ്യുന്നത് കണ്ട് പലരും അനുകരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമിന്റെ അവകാശവാദം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!