Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഭാര്യ ഓയോ റൂമിൽ നിന്ന് പൊലീസ് കാമുകനൊപ്പമുള്ള ചൂടൻ‌നൃത്തത്തിന്റെ വീഡിയോ അയച്ചുകൊടുത്തു; ഭർത്താവ് ജീവനൊടുക്കി

ചതിയും മാനസിക പീഡനവും ആത്മഹത്യയിലെത്തിച്ച ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഹരിയാനയിലെ റോഹ്ത്തക്കിലെ ഒരു ഗ്രാമത്തില്‍ നിന്നും ഇപ്പോൾ വരുന്നത്. ഭാര്യ ദിവ്യയും അവരുടെ കാമുകൻ ദീപക്കും തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരു കർഷകൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ജീവനൊടുക്കുന്നതിന് മുൻപ് തന്റെ ഭാര്യ തന്നോട് ചെയ്ത വഞ്ചനയുടെ വിശദാംശങ്ങൾ അടങ്ങിയ ഞെട്ടിക്കുന്ന വീഡിയോയും മഗൻ എന്ന യുവാവ് പോസ്റ്റ് ചെയ്തിരുന്നു. ഓയോ റൂമിൽ കാമുകനൊപ്പമുള്ള ചൂടൻ നൃത്തത്തിന്റെ വീഡിയോയും മുൻപ് മഗന് ഭാര്യ അയച്ചുനൽകിയിരുന്നു. ദിവ്യ അയച്ചുകൊടുത്ത വീഡിയോ കണ്ടതിന് പിന്നാലെയാണ് മഗൻ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. ‌

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീ‍‍ഡിയോയിൽ ദിവ്യ നൃത്തം ചെയ്യുന്നതും പൊലീസ് ഉദ്യോ​ഗസ്ഥൻ കൂടിയായ കാമുകൻ വീഡിയോ റെക്കോർഡ് ചെയ്യുന്നതും കാണാം.

ഭാര്യ ഉപദ്രവിച്ചിരുന്നതായും മഗൻ ആരോപിക്കുന്നു. മരിക്കുന്നതിന് മുമ്പ്, ഭാര്യ ദിവ്യയും അവരുടെ പൊലീസ് കോൺസ്റ്റബിളായ കാമുകനും തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് മഗൻ വീഡിയോയിൽ പറയുന്നു. സ്വന്തം പിതാവിനെ കൊലപ്പെടുത്താനും കാമുകന് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ അവരുടെ പൂർവികരുടെ വകയായി ലഭിച്ച ഭൂമി വിൽക്കാനും ഭാര്യ തന്നെ സമ്മർദ്ദത്തിലാക്കിയതായും അയാൾ പറയുന്നു.

അതേസമയം വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇരുവർക്കും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും ആണ് കമന്റുകളിലുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!