Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ലീഡ്സിൽ ഇന്ത്യവീണു; ഇംഗ്ലണ്ടിന് ജയം അഞ്ച് വിക്കറ്റിന്, ഡക്കറ്റിന് സെഞ്ചുറി

ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയം. ആവേശകരമായ മത്സരത്തിനൊടുവിൽ അഞ്ചുവിക്കറ്റിനാണ് ജയം. അതിവേഗം സ്കോർ ചലിപ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 21 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിക്കുമ്പോൾ വിജയത്തിന് വേണ്ടത് 350 റൺസായിരുന്നു. ആകെ 82 ഓവർ നേരിട്ട് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.

അവസാന ദിനം ആദ്യ സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ ഓപ്പണിംഗ് വിക്കറ്റില്‍ 188 റണ്‍സടിച്ച സാക്ക് ക്രോളി-ഡക്കറ്റ് സഖ്യത്തിന്‍റെ പ്രകടനമാണ് ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണായകമായത്. സ്കോര്‍ ഇന്ത്യ 471, 364, ഇംഗ്ലണ്ട് 465, 373-5.

ചെറിയ മഴ മുലം മത്സരം നിര്‍ത്തിയെങ്കിലും മത്സരഫലത്തെ ബാധിച്ചില്ല. 14 ഓവറുകള്‍ മാത്രമായിരുന്നു ഇംഗ്ലണ്ട് വിജയം പൂര്‍ത്തിയാക്കുമ്പോള്‍ ബാക്കിയുണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ 41 റണ്‍സിന് അവസാന ഏഴ് വിക്കറ്റുകളും രണ്ടാം ഇന്നിംഗ്സില്‍ 31 റണ്‍സിന് അവസാന ആറ് വിക്കറ്റുകൾ നഷ്ടമാക്കിയതും ഇന്ത്യൻ തോല്‍വിയില്‍ നിര്‍ണായകമായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!