Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഐസ് വെള്ളം കുടിച്ചാൽ തടി കുറയുമോ; വിദ​ഗ്ധർ പറയുന്നത്

തടി കുറയ്ക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിച്ച് മടുത്തവരാണ് പലരും. അമിത ഭക്ഷണം, പാരമ്പര്യം, സ്‌ട്രെസ്, ചില മരുന്നുകള്‍, വ്യായാമക്കുറവ് എന്ന പലവിധത്തിലുള്ള കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് ഓരോരുത്തർക്കും ഓരോ പ്രതിവിധിയാണ് ആവശ്യം. ഭക്ഷണ നിയന്ത്രണവും വ്യായാമവും ഇതിന് ഏറെ പ്രധാനമാണ്.
ഐസ് വാട്ടര്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് കേട്ടിട്ടില്ലേ. ഇത് ശരിയാണ് ഇതിന് കാരണമായി വിദ​ഗ്ധർ പറയുന്നത് എന്തെല്ലാം എന്നറിയാം.

തണുത്ത വെള്ളം കുടിക്കുമ്പോൾ, ശരീരം അതിനെ ചൂടുള്ളതാക്കാൻ അധിക ഊർജ്ജം ഉപയോഗിക്കുന്നു. ഈ പ്രക്രിയയെ തെർമോജെനിസിസ് എന്ന് വിളിക്കുന്നു. ഇത് ഉപാപചയ വേഗത വർദ്ധിപ്പിക്കുകയും കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പഠനങ്ങൾ പ്രകാരം, ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുന്നത് 8-10 കലോറി വരെ കൂടുതൽ ചെലവാക്കാൻ കാരണമാകും.

ശരീരം 5°C-ൽ നിന്ന് 37°C-ലേക്ക് (ശരീര താപനില) 250 ml വെള്ളം ചൂടാക്കാൻ ഏകദേശം 8 കലോറി ഉപയോഗിക്കുന്നു.ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുന്നത് ഏകദേശം 8 കിലോ കലോറിയാണ് കളയുന്നത്

വിശപ്പ് കൂടുതലാകുമ്പോൾ നമ്മൾ അമിതഭക്ഷണം കഴിക്കാറുണ്ട് ഇത് ഭാരവർദ്ധനയ്ക്ക് കാരണമാകാം. ആഹാരം കഴിക്കുന്നതിന് മുമ്പ് തണുത്ത വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിത ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇതിലൂടെ വിശപ്പു കുറയുകയും ചെയ്യുന്നു. ചൂടുള്ള പദാർത്ഥങ്ങളേക്കാൾ തണുത്ത വെള്ളം വയറ് നിറയ്ക്കുന്നത് വേഗത്തിലാണ്.

ടോക്സിനുകൾ ശരീരത്തിൽ കൂടുതലായി കൂട്ടമായാൽ ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും വണ്ണം വെക്കുകയും ചെയ്യുന്നു. തണുത്ത വെള്ളം ശരീരത്തിന്റെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ടോക്സിനുകൾ വിയർപ്പിലൂടെയും മൂത്രത്തിലൂടെയും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!