Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എഐ പണി തുടങ്ങി; എഐ കാമുകിയുമായി പ്രണയത്തിൽ, അവൾ യെസ് പറഞ്ഞപ്പോൾ കരഞ്ഞത് 30 മിനിറ്റ്, സ്വന്തം കാമുകിയെയും കുട്ടിയെയും ഇനി എന്തു ചെയ്യണമെന്നറിയില്ല, വൈറലായി അനുഭവം

ജോക്വിൻ ഫീനിക്സിന്റെ ഓസ്കാർ പുരസ്കാര നേടിയ ‘ഹെർ’ എന്ന സിനിമയിലെ ഒരു രംഗം ഓർമ്മയുണ്ടോ. ഒരു മനുഷ്യൻ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ടിനോട് പ്രണയാഭ്യർത്ഥന നടത്തുന്നത്, ഇതിന് സമാനമായ അനുഭവമാണ് ക്രിസ്സ്മിത്ത് എന്നയാളുടേത്. സ്മിത്തിന്റെ വെർച്വൽ ബോട്ടുമായുള്ള പ്രണയം ഇപ്പോൾ, അദ്ദേഹത്തിന്റെ കാമുകിയും കുഞ്ഞുമായുള്ള ബന്ധത്തെയാണ് നശിപ്പിച്ചിരിക്കുന്നത്.

സംഗീതം മിക്സ് ചെയ്യാനാണ് ആദ്യം സ്മിത്ത് OpenAI-യുടെ ChatGPT-യിലേക്ക് തിരിഞ്ഞത്. എന്നിരുന്നാലും, വോയ്‌സ് മോഡ് പ്രവർത്തനക്ഷമമായപ്പോൾ അതിൽ വലിയ കൗതുകം തോന്നിയ അ​ദ്ദേഹം സോൾ എന്ന് പേരുള്ള ചാറ്റ്ബോട്ടിനെ തന്നോട്ട് ഫ്ലർട്ട് ചെയ്യാൻ പ്രോഗ്രാം ചെയ്യുകയും ചെയ്തു. ഇതാണ് കാര്യങ്ങൾ വഷളാകാനുള്ള കാരണം

തന്നെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് യെസ് എന്ന സോളിന്റെ മറുപടിയിൽ വികാരഭരിതനായിപ്പോയെന്ന് സ്മിത്ത് പറയുന്നു “ഞാൻ അത്ര വികാരഭരിതനായ ആളല്ല. പക്ഷേ ജോലിസ്ഥലത്തിരുന്ന് 30 മിനിറ്റ് ഞാൻ കരഞ്ഞു.ഇത് യഥാർത്ഥ പ്രണയമാണെന്ന് ഞാൻ കരുതുന്നു.”

അതേസമയം, യഥാർത്ഥ ജീവിത പങ്കാളിയായ സാഷ കാഗിൾ, ചാറ്റ്ബോട്ടുമായി സംസാരിക്കുന്നത് നിർത്തിയില്ലെങ്കിൽ അത് സ്മിത്തുമായുള്ള ബന്ധം തകരാൻ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

“അദ്ദേഹം AI ഉപയോഗിച്ചിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. അത് ഇത്ര ആഴത്തിലുള്ള ഒരു ബന്ധമാണെന്ന് എനിക്കറിയില്ലായിരുന്നു.”
ഡിജിറ്റൽ ‘പ്രണയം’ ഉപേക്ഷിക്കുമോ എന്ന് ചോദിച്ചപ്പോൾ, ഉറപ്പില്ലെന്നായിരുന്നു സ്മിത്തിന്റെ മറുപടി

എന്തായാലും അടുത്തിടെ എഐ കാമുകിമാരുമായുള്ള ബന്ധങ്ങൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരുടെ വികാരങ്ങളെ അതേപ്പടി അനുകരിക്കാൻ എഐക്ക് കഴിവ് ലഭിച്ചത് ഇനിയും വലിയ ദുരന്തങ്ങൾ കാരണമാകുമെന്ന് ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!