Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അവിടെ പ്രേതബാധയുണ്ട് , എനിക്ക് അനുഭവമുണ്ട് ; തുറന്നുപറഞ്ഞ് കാജോൾ, പിന്നാലെ സോഷ്യൽമീഡിയയിൽ തമ്മിലടി

പ്രശസ്ത ഫിലിം സ്റ്റുഡിയോയായ ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ പ്രേതബാധയുണ്ടെന്നും അത് തനിക്ക് അനുഭവമുണ്ടെന്നും ബോളിവുഡ് നടി കജോൾ. ഷൂട്ടിങ്ങിനായി ഇവിടം പലതവണ സന്ദർശിക്കേണ്ടി വന്നിട്ടുണ്ട്. ആ സമയങ്ങളിലെല്ലാം തനിക്ക് ഒരു നെ​ഗറ്റീവ് വൈബ് അനുഭവപ്പെട്ടിരുന്നതായും നടി പറഞ്ഞു .

ഒരു ഓൺലൈൻ ചാനലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാൽ താരത്തിന്റെ ഈ വാക്കുകൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിയൊരുക്കിയിരിക്കുന്നത്

തന്റെ . ‘മാ’ എന്ന പുതിയ ഹൊറർ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് അഭിമുഖത്തിൽ താരം ഇങ്ങനെയൊരു പരാമർശം നടത്തിയതെന്നും,ഹിന്ദി സിനിമയ്ക്ക് അതിന്റെ പ്രതാപം നഷ്ടപ്പെടുന്നതിലുള്ള അസൂയയും കുശുമ്പുമാണ് ഇതിന് കാരണമെന്നുമുള്ള പ്രതികരണങ്ങളാണ് വരുന്നത്. രാമോജി ഫിലം സിറ്റിയേയും തെലുങ്ക് സിനിമാ വ്യവസായത്തേയും താരംത്തിന്റെ പ്രസ്താവനയിലൂടെ അപമാനിക്കുകയാണെന്നും ആളുകൾ പ്രതികരിച്ചു.

എന്നാൽ മറ്റ് ചിലർ നടിയുടെ ഈ വാദം ശരിയാണെന്ന് പറയുന്നുണ്ട് . കാജോൾ ഇത് പറയുന്നതിന് മുമ്പ് തന്നെ മറ്റുപലരും ഇതേഅഭിപ്രായവും അനുഭവവും പങ്കുവെച്ചിരുന്നുവെന്ന് അവർ പറയുന്നു. മുമ്പും ധാരാളം ആളുകൾ ഇതിനേക്കാൾ വലിയ ആരോപണങ്ങൾ റാമോജി റാവു ഫിലിം സിറ്റിയെക്കുറിച്ച് വന്നിരുന്നതാണ് എന്നാൽ അപ്പോഴൊന്നുമില്ലാത്ത പ്രശ്നമാണ് കാജോൾ തന്റെ അനുഭവം പങ്കുവെച്ചപ്പോഴെന്നും ഇവർ പറയുന്നു.

ഈ മാസം 27-നാണ് കജോൾ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ്.ചിത്രത്തിൽ കജോളിന് പുറമെ ആർ മാധവനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!