Friday, June 20, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ മറ്റൊരു ജീവന് കാവലാളായി മണികണ്ഠൻ; ​ഗത​ഗതക്കുരുക്കിൽ ആമ്പുലൻസിന് വഴിയൊരുക്കാനുള്ള ഓട്ടം, കയ്യടി

ഒന്നിന് പിന്നാലെ ഒന്നായി കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയ്ക്കിടയിലൂടെ വിസിലടിച്ച് ഓടി ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കുമ്പോള്‍ മണികണ്ഠന് മുന്നിൽ ഒരു ജീവൻ രക്ഷിക്കണമെന്ന ചിന്ത മാത്രമേയുള്ളു. അദ്ദേഹത്തിന്റെ അതുല്യമായ സേവനം ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ ഓടുന്ന ഈ പൊലീസുകാരനാണ് ഇപ്പോൾ താരം. ഇദ്ദേഹത്തിന്റെ സേവനത്തിനാണ് ജനങ്ങൾ കയ്യടിക്കുന്നത്. പാലക്കാട് മുട്ടിക്കുളങ്ങര എ.ആര്‍. ക്യാമ്പിലെ മണികണ്ഠനാണ് ഈ വൈറൽ പൊലീസുകാരൻ.
കഴിഞ്ഞ ദിവസം തൃശ്ശൂരില്‍നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിലെ ഡ്രൈവറാണ് മണികണ്ഠന്റെ ഓട്ടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജില്ലാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും മണികണ്ഠന്റെ ഓട്ടം പങ്കുവെച്ചിട്ടുണ്ട്.

ദേശീയപാതയില്‍ ദിനംപ്രതി 20 ലേറെ ആംബുലന്‍സുകള്‍ക്കാണ് മണികണ്ഠന്‍ വഴിയൊരുക്കുന്നത്. പാലക്കാട് കോട്ടായി സ്വദേശിയായ ഈ 33-കാരന്‍ മൂന്നുമാസംമുന്‍പാണ് പോലീസില്‍ ചേര്‍ന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!