Friday, June 20, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

2050ലും ആ ശീലം തുടർന്നാൽ മനുഷ്യർ ദാ ഇങ്ങനെയിരിക്കും, രക്ഷപ്പെടാൻ ഒരേയൊരു വഴി മാത്രം

ഇന്നത്തെ ലോകത്ത് ജീവിതത്തിരക്കുകളിൽ പെട്ടുപോകുന്നവർക്ക് ഉറക്കം എന്നത് ഒരു ആഢംബരവസ്തു പോലെയാണ്. രാത്രി വൈകിയും ജോലികളിലോ ഫോണിലോ ഒക്കെയാണ് സമയം നഷ്ടമാകുന്നത്. എന്നാൽ ഇത് ആരോ​ഗ്യത്തെ എങ്ങനെയാവും ബാധിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇപ്പോഴിതാ ഇതിനെക്കുറിച്ചുള്ള ഒരു പഠനമാണ് ശ്രദ്ധ നേടുന്നത്. ഉറക്കമില്ലായ്മയും ഇന്റർനെറ്റിൽ സദാസമയവും ചിലവഴിക്കുന്നതും 2050 ആകുമ്പോഴും മനുഷ്യരുടെ രൂപത്തിൽ തന്നെ മാറ്റം വരുത്തുമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ.
ഭാവിയിലേക്കുള്ള ഒരു വിറയ്ക്കുന്ന കാഴ്ച
ഉറക്ക വിദഗ്ദ്ധയായ ഡോ. സോഫി ബോസ്റ്റോക്ക്, ബെൻസൺസ് ഫോർ ബെഡ്സ് എന്ന ​ഗവേഷകനുമായി ചേർന്ന് , 2050-ൽ ഒരു സ്ത്രീ ഉറക്കം അവഗണിച്ചാൽ അവളുടെ രൂപത്തിന് വരുന്ന മാറ്റം എങ്ങനെയെന്ന് ദൃശ്യവൽക്കരിച്ചിരിക്കുകയാണ്. ഹന്ന എന്ന് പേരിട്ടിരിക്കുന്ന ഈ മാതൃക, 2010 മുതൽ പ്രസിദ്ധീകരിച്ച 19 പഠനങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

ഹന്ന വെറുമൊരു സാങ്കൽപ്പിക കഥാപാത്രമല്ല. അവൾ നമുക്ക്ഒ രു മുന്നറിയിപ്പാണ്. ഡോ. ബോസ്റ്റോക്ക് വിശദീകരിച്ചു, ക്രമരഹിതമായ ദൈനംദിന ദിനചര്യകളും ഉറക്കക്കുറവും നമ്മുടെ ശരീരശാസ്ത്രത്തെ നിയന്ത്രിക്കുന്ന 24 മണിക്കൂർ ചക്രങ്ങളായ നമ്മുടെ സർക്കാഡിയൻ താളങ്ങളെ തടസ്സപ്പെടുത്തുന്നുവെന്ന് പലരും മനസ്സിലാക്കുന്നില്ല.” ഉറക്കക്കുറവ് നമ്മുടെ ദിനചര്യയുടെ ഒരു സ്ഥിരമായ ഭാഗമായി മാറുമ്പോൾ അത് എത്രത്തോളം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് എടുത്തുകാണിക്കുക എന്നതാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

ഓരോ രാത്രിയും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം ലഭിച്ചിരിക്കണം അല്ലാത്ത പക്ഷം ഹന്ന യാഥാർഥ്യമാവുക തന്നെ ചെയ്യും ​ഗവേഷകർ പറയുന്നു.. ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള മണിക്കൂറുകളിൽ നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പരിഗണിക്കേണ്ടതും പ്രധാനമാണ്. പകൽ വൈകിയുള്ള കനത്ത ഭക്ഷണം, മദ്യം അല്ലെങ്കിൽ നിക്കോട്ടിൻ എന്നിവ ഒഴിവാക്കുന്നത് ആഴമേറിയ ഉറക്കം നൽകും. അതാണ് ശരീരത്തിന്റെ ആരോ​ഗ്യത്തിന് വേണ്ടത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!