നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ താൻ തന്നെ വിജയിക്കുമെന്ന് എം എല്‍ എയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പിവി അന്‍വർ. നിലമ്പൂരിലെ യഥാർത്ഥ കലാശക്കൊട്ട് 19 നാണ് നടക്കുക. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ കലാശക്കൊട്ട്ഒ ഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
യു ഡി എഫ് സ്ഥാനാർത്ഥിയായ ആര്യാടന് ഷൗക്കത്ത് ഒരു കാരണവശാലും ജയിക്കില്ല. എനിക്ക് അദ്ദേഹത്തോട് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായതുകൊണ്ട് പറയുന്നതല്ല. ഷൗക്കത്ത് ജയിക്കാത്തതിന് പിന്നിൽ പലകാരണങ്ങളുണ്ട്. എല്‍ ഡി എഫിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ സ്വരാജിന് 35000 വോട്ടേ പരമാവധി കിട്ടുകയള്ളു. തനിക്ക് 75000 വോട്ടുകള്‍ നേടാനാകുമെന്നും പിവി അന്‍വർ പറയുന്നു.
തന്നെ ഷൗക്കത്ത് വിരോധിയാക്കി ചിത്രീകരിക്കാൻ യുഡിഎഫിലെ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുകയാണ്. ആര്യാടന് എല്ലാ കാലത്തും കാലുവാരല്‍ നടത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് വി എ കരീം 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റത് ആര്യാടൻ മുഹമ്മദ് കാലുവാരിയതുകൊണ്ടാണ്. പിവി അൻവർ പറഞ്ഞു.