Wednesday, June 18, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്നര വയസ്സുകാരിയെ കാണാനില്ല; പോലീസും നാട്ടുകാരും അരിച്ചു പെറുക്കി; ഒടുവിൽ കിടപ്പുമുറിയിലെ തുണിക്കുള്ളില്‍ സുഖമായി ഉറക്കം

വയനാട് കല്‍പ്പറ്റയില്‍ കാണാതായ മൂന്നര വയസ്സുകാരിയെ തിരക്കി ഒരു നാടു മുഴുവൻ നെട്ടോട്ടമായിരുന്നു. ഒന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിന് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയെന്ന ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ വരുന്നത്.

കല്‍പ്പറ്റ സ്വദേശികളുടെ മകളെയാണ് കാണാതായത്. വീട്ടിലെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ഈ കുട്ടിയെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പൊലീസ് പരിശോധിച്ചു.

വലിയ ആശങ്കകള്‍ക്കിടയിൽ ഒടുവിൽ ആ ആശ്വാസവാര്‍ത്തയെത്തി. വീടിനുള്ളില്‍ നിന്നും തന്നെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗേറ്റ് തുറന്ന് കുട്ടി പോകാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലില്‍ അയല്‍ക്കാരി നടത്തിയ ഇടപെടലാണ് ഈ സംഭവത്തിൽ വഴിത്തിരിവായത് വീടിനുള്ളില്‍ കൂട്ടിയിട്ടിരുന്ന തുണിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു മൂന്നര വയസുകാരി . എന്തായാലും കുട്ടിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും മടങ്ങിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!