Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

വിദഗ്ധരായ കള്ളന്മാർ പോലും ചിലത് മറന്നു പോകും; ‘തുടരും’ തന്റെ തിരക്കഥ അടിച്ചുമാറ്റിയതെന്ന് സനൽകുമാർ ശശിധരൻ

തീയറ്ററിൽ വൻ വിജയം നേടിയ സിനിമയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ തുടരും. റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് ചിത്രം 200 കോടി ക്ലബ്ലിൽ ഇടംപിടിച്ചു. സിനിമ ഒടിടിയിലെത്തിയപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഗുരുതര ആരോപണം ഉയർത്തുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. തന്റെ സിനിമ മോഷ്ടിച്ചാണ് തുടരും ഉണ്ടാക്കിയത് എന്നാണ് സനൽ കുമാർ ആരോപിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം

‘തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതുകൊണ്ടോ തിരിച്ചറിയാത്ത രീതിയിൽ മാറ്റിയെഴുതാൻ മനഃപൂർവം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പോലീസ് കുടുക്കുന്നതാണ് കഥ.

“കൊന്നാൽ പാപം തിന്നാൽ തീരും” എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി. മഞ്ജു വാര്യർ, ടോവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടൻ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്’, സനൽ കുമാർ പറഞ്ഞു. അതേസമയം തുടരുമിന്റെ സംവിധായകനായ തരുൺ മൂർത്തിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!