Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ആധാറുമായി ലിങ്ക് ചെയ്തെങ്കിലും ഫോണിലേക്ക് ഒടിപി വരുന്നില്ലേ? കാരണം ഇതാകാം, ചെയ്യേണ്ടതിങ്ങനെ

ആധാർ കാർഡ് ഇന്ന് വളരെ നിർബന്ധമായ ഒരു തിരിച്ചറിയൽ രേഖയാണ് . സർക്കാർ ആവശ്യങ്ങൾക്ക് മാത്രമല്ല സാമ്പത്തിക ഇടപാടുകൾക്ക് പോലും അനിവാര്യഘടകമായ ഇത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോ​ഗിച്ചാണ് പ്രവർത്തിക്കുക. ഇങ്ങനെ വരുമ്പോൾ ഒടിപി വളരെ ആവശ്യമാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ രജിസ്റ്റർചെയ്ത നമ്പറിലേക്ക് ഒടിപി വരാറില്ല. ഇത് പലരെയും പരിഭ്രാന്തരാക്കാറുണ്ട്. എന്തുകൊണ്ടാണിങ്ങനെ, ഇതെങ്ങനെ പരിഹരിക്കാം എന്നീ കാര്യങ്ങൾ നോക്കാം.

ഒടിപി ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങൾ

ലിങ്ക് ചെയ്യാത്ത നമ്പർ, നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ, മറ്റ് സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ കാരണം ഇങ്ങനെ സംഭവിക്കാം. ഈ സന്ദർഭത്തിൽ വീണ്ടും
മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുന്നതിനോ വേണ്ടി അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലേക്കോ നിയുക്ത പോസ്റ്റ് ഓഫീസുകളിലേക്കോ ബാങ്കുകളിലേക്കോ പോകാം.

ഇതുകൂടാതെ മറ്റ് ചില കാരണങ്ങളും ഒടിപി ലഭിക്കാത്തതിന് പിന്നിലുണ്ട് ഇനി അവ ഏതൊക്കെയെന്ന് നോക്കാം

ലിങ്ക് ചെയ്ത ഫോൺ നമ്പർ പഴയതാണെങ്കിൽ ഒടിപി ലഭിക്കില്ല
നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ അല്ലെങ്കിൽ സാങ്കേതിക തകരാർ
മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ

ചെയ്യേണ്ടത്

ആധാർ സേവാ കേന്ദ്രത്തിലേക്കോ അംഗീകൃത കേന്ദ്രത്തിലേക്കോ പോയാൽ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ കഴിയും. ഇതിന് 50 രൂപ സർവീസ് ചാർജ് നൽകേണ്ടിവരും. 7 മുതൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യപ്പെടും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!