Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘എനിക്ക് വട്ടൊന്നുമില്ല, ആർസിബി വാങ്ങിയിട്ട് എന്തിനാണ്, റോയൽ ചലഞ്ചേഴ്സ് പോലും ഞാൻ കുടിക്കാറില്ല; ഫ്രാഞ്ചൈസി വാങ്ങിയെന്ന വാർത്തയിൽ ഡി.കെ. ശിവകുമാർ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമും നിലവിലെ ചാമ്പ്യന്മാരുമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫ്രാഞ്ചൈസി വാങ്ങിയെന്ന വാർത്ത തള്ളി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. തനിക്കെന്തിനാണ് ആര്‍സിബിയെന്ന് ചോദിച്ച അദ്ദേഹം, ടീമിനെ സ്വന്തമാക്കാന്‍ തനിക്കൊരു താത്പര്യവുമില്ലെന്നും അറിയിച്ചു. താന്‍ ‘റോയല്‍ ചലഞ്ചേഴ്‌സ്’ പോലും കുടിക്കാറില്ലെന്നും തമാശരൂപേണ അദ്ദേഹം പറയുന്നു.

ആര്‍സിബിയെ വാങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നതിനു പിന്നാലെ,പ്രതികരിക്കുകയായിരുന്നു അദ്ദേഹം . തനിക്ക് ഭ്രാന്തില്ല. ചെറുപ്പംതൊട്ട് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമാണ്, അത്രയേയുള്ളൂ. മാനേജ്‌മെന്റിന്റെ ഭാഗമാകാന്‍ ഓഫറുകളുണ്ടായിരുന്നെങ്കിലും അതിനുള്ള സമയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘എനിക്കെന്തിനാണ് ആര്‍സിബി? ഞാന്‍ റോയല്‍ ചലഞ്ച് പോലും കുടിക്കാറില്ല’ എന്നും തുടര്‍ന്ന് അദ്ദേഹം പ്രതികരിച്ചു.

ഡിയാജിയോ പിഎല്‍സി, അതിന്റെ ഇന്ത്യന്‍ യൂണിറ്റ് ഭാഗികമായോ മുഴുവനായോ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.എന്നാൽ പിന്നീട് ഈ വാർത്തകൾ തള്ളി ഇവർ തന്നെ രം​ഗത്തുവന്നിരുന്നു. ഈവര്‍ഷം ഐപിഎല്‍ ചാമ്പ്യന്മാരായതും ബെംഗളൂരുവില്‍ ആർസിബിയുടെ വിജയപരേഡില്‍ ലക്ഷങ്ങള്‍ പങ്കെടുത്തതും തിക്കിലും തിരക്കിലും പെട്ട് 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമെല്ലാം ആഗോളതലത്തിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!