ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു മോഹന്‍ലാലും ഭാര്യ സുചിത്രയും തങ്ങളുടെ 37ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ
മോഹൻലാൽ ഭാര്യയ്ക്കായി നൽകിയ ഒരു സമ്മാനമാണ് ഇപ്പോൾ വൈറലാകുന്നത്. മറ്റൊന്നുമല്ല, ഒരു ഫ്ളാറ്റാണത്. ഒരു ഒറ്റമുറി ഫ്ളാറ്റ്. സുചിത്രയ്ക്ക് മോഹന്‍ലാല്‍ സമ്മാനിച്ച ഈ ഫ്ളാറ്റിന് ചില പ്രത്യേകതകള്‍ ഉണ്ട്. അത് കേരളത്തിലല്ല, മറിച്ച് ദുബായിലാണ്.
അതും ആകാശം മുട്ടെ ഉയരമുളള ബുര്‍ജ് ഖലീഫയില്‍ ആണ് ഭാര്യയുടെ പേരില്‍ മോഹന്‍ലാല്‍ ഒരു ആഢംബര ഫ്ളാറ്റ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയത്. ഈ ഫ്ളാറ്റ് വാങ്ങിയ സമയത്ത് തന്നെ ഇത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ വീണ്ടും മോഹന്‍ലാലിന്റെ ബുര്‍ജ് ഖലീഫയിലെ ഫ്ളാറ്റ് ചര്‍ച്ചയായിരിക്കുകയാണ്.
ബുര്‍ജ് ഖലീഫയിലെ 29ാം നിലയിലാണ് മോഹന്‍ലാലിന്റെ ഈ ഫ്ളാറ്റ്. 940 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുളള ഈ ഫ്ളാറ്റ് മോഹന്‍ലാല്‍ വാങ്ങിയത് 2.8 മില്യണ്‍ ദിര്‍ഹം ചിലവഴിച്ചാണ് എന്നാണ് റിപ്പോര്‍ട്ട്. അതായത് 3.5 കോടി രൂപ. ദുബായ് ഫൗണ്ടെയ്നും ദുബായ് നഗരമാകെയും ഈ ഫ്ളാറ്റില്‍ നിന്ന് നോക്കിയാല്‍ കാണാം.
മോഹന്‍ലാല്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന നഗരമാണ് ദുബായ്. അത്തരത്തില്‍ ഒരു തവണ ദുബായില്‍ എത്തിയപ്പോഴാണ് അദ്ദേഹം ബുര്‍ജ് ഖലീഫയില്‍ ഫ്ളാറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. മറ്റ് രണ്ട് വീടുകള്‍ കൂടി യുഎഇയില്‍ മോഹന്‍ലാലിന് സ്വന്തമായുണ്ട്. അതിലൊന്ന് പോഷ് ഏരിയ ആയ അറേബ്യന്‍ റാഞ്ചസിന് സമീപത്തായി അദ്ദേഹത്തിനുളള ആഢംബര വില്ല ആണ്. മറ്റൊന്ന് പിആര്‍ ഹൈറ്റ്സ് റെസിഡന്സില് അദ്ദേഹത്തിനുളള 3 ബെഡ്റൂം അപ്പാര്‍ട്ട്മെന്റാണ്