ഇൻസ്റ്റഗ്രാമിൽ തൻറെ ഫോളോവേഴ്സ് കുറയാനുള്ള കാരണം ഭർത്താവാണെന്ന് ആരോപിച്ച് യുവതി ഡിവോഴ്സ് ചെയ്തെന്ന് പരാതി. . ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് ഈ വിചിത്രസംഭവം അരങ്ങേറിയത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു എന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ആരംഭിച്ച തർക്കമാണ് ജോലി നഷ്ടപ്പെടുന്നതിലേക്കും പൊലീസ് കേസിലേക്കും ഒടുവിൽ ഇപ്പോൾ പരസ്പരം വേർപിരിഞ്ഞു താമസിക്കുന്നതിലേക്കും എത്തിച്ചത്. ഭർത്താവുമായി തനിക്ക്ഇ നി യോജിച്ചു പോകാൻ പറ്റില്ല എന്നാണ് യുവതിയുടെ വാദം.
വിജേന്ദ്രയും ഇയാളുടെ ഭാര്യ നിഷയുമാണ് ഈ സംഭവത്തിന്റെ പേരിൽ വാർത്തകളിലിടം നേടിയത്. ഇൻസ്റ്റഗ്രാമിൽ തനിക്ക് ഉണ്ടായിരുന്ന ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ വളരെ പെട്ടെന്ന് വന്ന കുറവാണ് നിഷയ്ക്ക് ഭർത്താവിനെ സംശയം തോന്നുന്നതിലേക്ക് നയിച്ചത്.
മുൻപ് ഭർത്താവ് സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് നടത്തിയ പരാമർശം ആണ് ഇതിനിടയാക്കിയതെന്ന് അവർ ഉറച്ചു വിശ്വസിച്ചു.
നിഷയുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഫോളോവേഴ്സിൻ്റെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് ഭർത്താവുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് ഇറങ്ങി പോവുകയായിരുന്നു . സ്വന്തം വീട്ടിലെത്തിയശേഷം നിഷ ഹാപൂരിലെ വനിതാ പോലീസ് സ്റ്റേഷനിൽ എത്തി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. ഈ പ്രശ്നങ്ങളെ തുടർന്ന് വിജേന്ദ്രയ്ക്ക് തന്റെ ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.