യൂറോപ്യന്മാരുടെ സംസ്കാരത്തിൽ നിന്നാണ് ടോയ്ലറ്റ് പേപ്പർ എന്ന ആശയം ലോകത്താകമാനം വ്യാപിക്കുന്നത്. പിന്നീട് ഇത് ഒരു സ്റ്റാറ്റസ് സിംബലായി തന്നെ ഇതുയർന്നുവന്നു. എന്നാൽ കാലങ്ങൾ പിന്നിട്ടതോടെ ഇതുണ്ടാക്കിയ ശല്യങ്ങൾ ചെറുതല്ല, പാരിസ്ഥിതിക ആശങ്കകൾ വർദ്ധിക്കുകയും ആരോഗ്യ വിദഗ്ധർ ഇതിലെ പോരായ്മകൾ ഉയർത്തിക്കാട്ടുകയും ചെയ്യുമ്പോൾ, നൂതനമായ ബദലുകൾ ലോകമെമ്പാടും പ്രചാരം നേടുകയാണ്.
ടോയ്ലറ്റ് പേപ്പർ കാലഹരണപ്പെടുന്നത് എന്തുകൊണ്ട്
ടോയ്ലറ്റ് പേപ്പർ നിരവധിപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് , പല ഉപഭോക്താക്കളും ഇപ്പോൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഇതുൽപ്പാദിക്കുന്നതിനായി വ്യാപകമായി വനനശീകരണമുണ്ടാകുന്നുണ്ട് , ടൊയ്ലറ്റ് പേപ്പറുകൾ നിർമ്മിക്കുന്നതിനായി മാത്രം പ്രതിദിനം ഏകദേശം 27,000 മരങ്ങൾ വെട്ടിമാറ്റപ്പെടുന്നു.
ഇതൊന്നും കൂടാതെ ടോയ്ലറ്റ് പേപ്പറിന്റെ ഉപയോഗത്തെക്കുറിച്ചും ആരോഗ്യ വിദഗ്ധർ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. മിക്ക പാശ്ചാത്യ ടോ.്ലെറ്റുകളിലും ഇതൊരു പ്രധാന ഘടകമാണെങ്കിലും, ഇതിന്റെ ഉപയോഗം കൊണ്ട് ശുചിത്വം പൂർണ്ണമായി ഉറപ്പാക്കാൻ കഴിയുന്നില്ല. ആവർത്തിച്ചുള്ള തുടയ്ക്കൽ മൂലമുണ്ടാകുന്ന ഘർഷണം റാഷസും ഗുരുതരമായ ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കുന്നു .
ടോയ്ലറ്റ് പേപ്പറിന്റെ കാര്യക്ഷമതയില്ലായ്മ തലമുറകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, പല വീടുകളിലും ബാത്ത്റൂം ശുചിത്വത്തിന് മറ്റ്പ രിഹാരങ്ങൾ തേടുന്നു. വെള്ളം ഉപയോഗിക്കുന്ന രീതിയാണ് വ്യാപകമായി ഇതിന് ബദലായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പാശ്ചാത്യരും ഈ രീതിയിലേക്ക് മാറിക്കഴിഞ്ഞു ചെലവു കുറവും അതിനൊപ്പം ശുചിത്വവും ഇതുറപ്പാക്കുന്നു. അതിനാൽ ഭൂരിഭാഗം ആളുകളും ടോയ്ലെറ്റ് പേപ്പർ ഉപയോഗം നിർത്തുന്നുവെന്നതാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.