Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഈ തെറ്റുകൾ വരുത്തരുത്, ക്രെഡിറ്റ് സ്കോർ ഇടിഞ്ഞുതാഴും

ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണ് ക്രെഡിറ്റ് സ്കോർ. ഇത് താഴുന്നത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. കാരണം ഈ സ്കോറാണ് നിങ്ങൾ പണത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്തമുള്ളയാളാണെന്ന് ബാങ്കുകളെ കാണിക്കുന്നത്. ഇവ എങ്ങനെ മെച്ചപ്പെടുത്താം എന്നറിയേണ്ടത് അതിനാൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് ‍. ചില തെറ്റുകൾ ഒഴിവാക്കിയില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ 100 പോയിന്റ് വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം.

ഇഎംഐകള്‍ അടയ്ക്കാനോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാനോ വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കും. വെറും 30 ദിവസത്തെ കാലതാമസം പോലും 50 മുതല്‍ 100 പോയിന്റ് വരെ കുറവിന് കാരണമാകും.
ക്രെഡിറ്റ് കാര്‍ഡ് പരിധിയുടെ 30% കൂടുതല്‍ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും വായ്പകളെ അമിതമായി ആശ്രയിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്നു.
. ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളോ മറ്റ് ക്രെഡിറ്റ് അക്കൗണ്ടുകളോ ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് ചരിത്രത്തെ ബാധിക്കും.

കുറഞ്ഞ സമയം കൊണ്ട് നിരവധി ലോണ്‍/ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ നല്‍കുന്നതും നിങ്ങൾക്ക് സ്കോർ കുറയാനുള്ള കാരണമാകുന്നതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!