Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അമേരിക്ക ഇടിഞ്ഞുതാഴുന്നു, ഇക്കണക്കിന് പോയാൽ ഭൂപടത്തിൽ കാണില്ല, കണക്കില്ലാതെ ഊറ്റിയെടുത്തതിന്റെ ഫലമെന്ന് ​ഗവേഷകർ

അമേരിക്ക ​ഗുരുതരമായ പരിസ്ഥി പ്രശ്നം നേരിടുന്നുവെന്ന് പഠനം. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള 28 നഗരങ്ങളെ പരിശോധിച്ചുകൊണ്ട് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, അവ ഇടിഞ്ഞുതാഴുകയാണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് പുറത്തുവരുന്നത്. തീരദേശ നഗരങ്ങൾ മാത്രമല്ല, ഉൾനാടൻ നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഉയർന്ന റെസല്യൂഷൻ ഡാറ്റ ഉപയോഗിച്ച്, നടത്തിയ പഠനങ്ങളിൽ ഒരു പോലെയല്ല ഇവിടങ്ങളിൽ ഭൂമി ഇടിഞ്ഞു താഴുന്നതെന്നാണ്വെ കണ്ടെത്തൽ. ചില പ്രദേശങ്ങളിൽ, ഭൂമി താഴ്ന്നുപോകുന്നു, എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ ഭൂമി ഉയരുന്നു. ഉയരത്തിലെ ഈ അസമമായ മാറ്റങ്ങൾ കെട്ടിടങ്ങളിലും മറ്റ് നിർമ്മിതികളിലും സമ്മർദ്ദം ചെലുത്തും.

ഈ പ്രതിഭാസത്തിന് കാരണം ഭൂഗർഭജലത്തിന്റെ അമിതമായ ചൂഷണമാണെന്നാണ് ​ഗവേഷകർ പറയുന്നത്. , ചില സ്ഥലങ്ങളിൽ മറ്റ് ഘടകങ്ങളും കാരണമാകുന്നു. ഏകദേശം 34 ദശലക്ഷം ആളുകളാണ് ഈ ബാധിത മേഖലകളിൽ താമസിക്കുന്നത്.

ഭൂമി താഴുന്നതിന്പി ന്നിൽ അമിതമായ ഭൂഗർഭജല ചൂഷണം

മനുഷ്യ ഉപയോഗത്തിനായി ഭൂഗർഭജലം അമിതമായി ചൂഷണം ചെയ്യുന്നതാണ് മൊത്തത്തിലുള്ള 80% താഴ്ച്ചയ്ക്കും കാരണമെന്ന് അവർ കണ്ടെത്തി. അക്വിഫറുകളിൽ നിന്ന് വെള്ളം പിൻവലിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്; അക്വിഫർ വീണ്ടും നിറച്ചില്ലെങ്കിൽ, മുമ്പ് വെള്ളം നിറഞ്ഞിരുന്ന സുഷിരങ്ങൾ തകരുകയും അവ താഴേകക് ഇരിക്കുകയും ചെയ്യുന്നു ഇത് ഉപരിതലത്തിൽ താഴ്ച്ചയായി പ്രകടമാവുന്നു. അതിനൊപ്പം അതിന് മുകളിലുള്ള നിർമ്മിതികളെ ബലഹീനമാക്കുകയും ചെയ്യുന്നു.
തുടർച്ചയായ ജനസംഖ്യാ വളർച്ചയും ജല ഉപയോഗവും, ചില പ്രദേശങ്ങളിലെ കാലാവസ്ഥാ പ്രേരിത വരൾച്ചയും കൂടിച്ചേർന്ന്, ഭാവിയിൽ താഴ്ച്ച കൂടുതൽ വഷളാകുമെന്ന് ഗവേഷകർ പറയുന്നു. എത്രയും പെട്ടെന്ന് ഇത് പരിഹരിച്ചില്ലെങ്കിൽ അമേരിക്ക വരുംകാലത്ത് ഭൂപടത്തിൽ നിന്ന് മറഞ്ഞുപോയേക്കാം എന്നാണ് അവർ പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!