ഇന്ത്യയുമായി പോരിന് വന്ന പാകിസ്ഥാന് നേരിടേണ്ടി വന്നത് കനത്ത പരാജയമാണെന്ന് ഇപ്പോൾ കണക്കുകൾ സഹിതം പുറത്തുവന്നിരിക്കുകയാണ്. എന്നാൽ ഈ അവസരത്തിൽ അൽപ്പം പോലും ആത്മാഭിമാനമില്ലാതെ നേരിടേണ്ടി വന്ന ദയനീയ പരാജയം മറച്ച് വയ്‌ക്കാൻ സ്വന്തം ജനതയ്‌ക്ക് മുന്നിൽ നുണ പ്രചാരണവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . എല്ലാ ലോകരാജ്യങ്ങളും പാകിസ്ഥാന്റെ വിജയത്തെ പ്രകീർത്തിക്കുകയാണും , സിന്ധു നദീജല ഉടമ്പടി പ്രകാരം ഓരോ തുള്ളി വെള്ളത്തിലും പാകിസ്ഥാന് അവകാശമുണ്ടെന്നുമാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവന .
“ഞങ്ങൾക്ക് ജല വിതരണം നിർത്തുമെന്ന് ഇന്ത്യ ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്നു. ഇത് ചെയ്താൽ, നേരത്തെ നൽകിയ അതേ മറുപടി ഞങ്ങൾ നൽകും” എന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യയോടുള്ള തോൽവിക്ക് ശേഷം, മെയ് 25 നും 30 നും ഇടയിൽ ഷഹബാസ് ഷെരീഫ് തുർക്കി, ഇറാൻ, അസർബൈജാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു .
എല്ലാ രാജ്യങ്ങളും പാകിസ്ഥാനെ പ്രശംസിച്ചുവെന്നാണ് ഷെഹ്ബാസിന്റെ അവകാശവാദം. “എല്ലാ രാജ്യങ്ങളും പാകിസ്ഥാന്റെ വിജയത്തെ പ്രശംസിച്ചു. ഈ വിജയം പാകിസ്ഥാന്റെ അന്തസ്സിനും പ്രാദേശിക സ്ഥിരതയ്‌ക്കും പ്രധാനമാണ്” ഷെഹ്ബാസ് പറഞ്ഞു.
ഇന്ത്യയെ നയതന്ത്രത്തിൽ തോൽപ്പിച്ചതായും പാകിസ്ഥാൻ പ്രധാനമന്ത്രി അവകാശപ്പെടുന്നു. അതേസമയം, ഇന്ത്യയ്‌ക്കെതിരെ പോകില്ലെന്ന് ഇറാൻ പാകിസ്ഥാനോട് കർശനമായ സ്വരത്തിൽ പറഞ്ഞിട്ടുമുണ്ട്.
പിന്തുണ നേടുന്നതിനായി ഷഹബാസ് ഷെരീഫും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ മുനീറും ഇറാൻ സന്ദർശിച്ചു, എന്നാൽ ഇന്ത്യയ്‌ക്കെതിരെ ഒരു അഭിപ്രായവും പറയാൻ ഇറാൻ സമ്മതിച്ചിട്ടില്ല .