Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മുഖ്യമന്ത്രി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ,’റിയാസ് എത്തിയതോടെ സ്വര്‍ണക്കടത്ത്, മകളെയും കരുവാക്കി; ഇന്ന് കേന്ദ്ര ഏജന്‍സികളുടെ ചങ്ങലയില്‍’

, മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ (nilambur election)സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. മലപ്പുറം ജില്ലയെ മുഴുവന്‍ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അന്‍വര്‍ പറഞ്ഞു. ‌
സിഎഎ വിഷയത്തില്‍ മുഖ്യമന്ത്രി കേരളത്തെ വഞ്ചിച്ചു. കാര്‍ഷിക പ്രശ്‌നങ്ങളോട് മുഖംതിരിച്ച് കര്‍ഷകരോട് കൊടുംവഞ്ചന കാണിച്ചയാളാണ് മുഖ്യമന്ത്രി. വഖഫ് വിഷയത്തില്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു. വ്യാപാരികളെ വഞ്ചിച്ചു.. ഇടത്തരം കച്ചവടക്കാരെ മുഴുവന്‍ ഇല്ലാതാക്കി. വഞ്ചനയ്ക്ക് നേതൃത്വം നല്‍കുന്ന വഞ്ചകനായ മുഖ്യമന്ത്രിയായി പിണറായി ഇപ്പോഴും തുടരുകയാണ്. നിതാഖത്ത് വിഷയം വന്നപ്പോള്‍ പ്രവാസികളെ മുഴുവന്‍ വിളിച്ചുവരുത്തി. എന്നിട്ട് എന്തായി?. കോടികള്‍ മുടക്കി ലോകകേരള സഭ നടത്തിയിട്ട് നൂറ് രൂപ കൊണ്ടുവരാന്‍ കഴിഞ്ഞോ?. ഈ കേരളം ഉണ്ടാക്കിയത് പ്രവാസികളാണ്. അവരെ വഞ്ചിച്ചയാളാണ് മുഖ്യമന്ത്രിയെന്നും അന്‍വര്‍ പറഞ്ഞു.

സ്വര്‍ണക്കച്ചവടം പൊടിപൊടിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് റിയാസ് ആ വിട്ടിലെത്തിയതുമുതലാണ്. അതോടെയാണ് മുഖ്യമന്ത്രിക്ക് കുടുംബനാഥനായി മാറേണ്ടിവന്നത്. കേന്ദ്ര ഏജന്‍സികള്‍ ഈ വിവരം കണ്ടെത്തിയതോടെ മുഖ്യമന്ത്രിയെ അവര്‍ വരച്ചവരയില്‍ നിര്‍ത്തി. മരുമകനെയും മകളെയും പൊക്കുമെന്നായതോടെ കേന്ദ്ര ഏജന്‍സികള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയി.

കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ കൈയും കാലും ചങ്ങലയ്ക്കിട്ടിരിക്കുകയാണ്. ഒരു ചെങ്കൊടിക്ക് പിന്നില്‍ ഒരു ആര്‍എസ്എസ് മുഖ്യമന്ത്രിയെ ഇരുത്താമെന്ന തീരുമാനമാണ് കേരളത്തില്‍ നടക്കുന്നത്. ഇക്കാര്യം ദൈവത്തെ സാക്ഷിയാക്കിയാണ് പറയുന്നത്. അതാണ് തൃശൂര്‍ പൂരത്തില്‍ കണ്ടത്. മകളെ സ്വര്‍ണക്കടത്ത് കേസില്‍ ആറ് മാസം ജയിലില്‍ ഇട്ടാല്‍ ഒന്നും സംഭവിക്കില്ലായിരുന്നു. പിഴയടച്ച് പുറത്ത് ഇറങ്ങാമായിരുന്നു. തന്റെ മകള്‍ അങ്ങനെ ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കൊണ്ടുപോകട്ടെയെന്ന് പറയാനുള്ള ത്രാണി പിണറായിക്കുണ്ടാകണമായിരുന്നു. അദ്ദേഹം വെറും അച്ഛനായി മാറി. വയനാട് പുനരധിവാസത്തില്‍ ദുരന്തബാധിതരെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!