Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

വൃക്കകൾ‍ പണിമുടക്കുന്നതിന്റെ ലക്ഷണങ്ങൾ ഇങ്ങനെ, എട്ട് ​ഗ്ലാസ് വെള്ളം ഒരു ‘മിത്ത്’ മാത്രം

നമ്മുടെ ആരോഗ്യത്തിൽ വൃക്കകൾ നിർണായക പങ്ക് വഹിക്കുന്നു. രക്തത്തിലെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുകയെന്നത് മാത്രമല്ല, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും, ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന അവയവങ്ങളാണ് ഇത്. അതിനാൽ, നിങ്ങളുടെ വൃക്കകളെ പരിപാലിക്കുന്നത് ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമായിരിക്കേണ്ടതുണ്ട്.

വൃക്കകൾക്ക് അൽപ്പം പ്രശ്നമുണ്ടായാൽ പോലും അത് മൂത്രത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കും വൃക്കകളുടെ പ്രശ്നങ്ങൾ കണ്ടെത്താൻ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ആരോഗ്യം നിലനിർത്താൻ ദിവസവും എത്ര വെള്ളം കുടിക്കണമെന്നും വിദ​ഗ്ധർ പറയുന്നതിങ്ങനെ.

വൃക്ക തകരാറുള്ളവരിൽ മൂത്രത്തിൽ വരുന്ന മാറ്റങ്ങൾ

നുരയോടെയുള്ള മൂത്രം
മൂത്രത്തിൽ രക്തം കാണപ്പെടുക
അസാധാരണമായി ഇരുണ്ട മൂത്രം
രാത്രിയിൽ പതിവായി മൂത്രമൊഴിക്കാൻ തോന്നുക ഇതെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ഇനി ദിവസവും എത്ര വെള്ളം കുടിക്കണമെന്ന് നോക്കാം

ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുക എന്നതാണ് പൊതുവായ ഉപദേശം എന്നിരുന്നാലും, ‘ശാരീരിക പ്രവർത്തനങ്ങൾ, കാലാവസ്ഥ, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം’ എന്നിവയെ അടിസ്ഥാനമാക്കി ഇതിന്റെ അളവ് വ്യത്യാസപ്പെടുന്നു.

ആരോഗ്യമുള്ള പുരുഷന്മാർക്ക് പ്രതിദിനം ശരാശരി 15.5 ഗ്ലാസ് ജലവും (3.7 ലിറ്റർ) സ്‌ത്രീകൾക്ക് ഏകദേശം 11.5 ഗ്ലാസ് (2.7 ലിറ്റർ) ജലവുമാണ് ആവശ്യമുള്ളത്. അതായത് ചായ, കാപ്പി, ജ്യൂസുകൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ദ്രാവക സ്രോതസുകൾ കൂടി കണക്കിൽപ്പെടുത്തിയാൽ നാലോ ആറോ ഗ്ലാസ് പ്ലെയിൻ വാട്ടർ മാത്രമേ ആവശ്യമുള്ളൂ എന്നർഥം.

. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കാൻ ശ്രദ്ധിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!