ഓണ്‍ലൈന്‍ ആയി ഓഡര്‍ ചെയ്ത 100 രൂപയുടെ രാഖി നല്‍കാതിരുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിന് വന്‍ തുക പിഴയിട്ട് മുംബൈയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ഉള്‍പ്പെടെ നാല്‍പ്പതിനായിരം രൂപയാണ് കോടതി പിഴ ചുമത്തിയത്.
2019-ല്‍ തന്റെ അനന്തരവനായി ഓഡര്‍ ചെയ്ത രാഖി ആമസോണ്‍ ഡെലിവറി ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിനി നല്‍കിയ പരാതിയിലാണ് വിധി്. 100 രൂപ വിലയുള്ള ‘മോട്ടു പട്‌ലു കിഡ്‌സ് രാഖി’ ആയിരുന്നു സ്ത്രീ ഓഡര്‍ ചെയ്തത്. എന്നാല്‍ ഡെലിവറി ചെയ്യുമെന്ന് പറഞ്ഞ തീയതിക്ക് തലേദിവസം മുന്നറിയിപ്പ് ഇല്ലാതെ ഓഡര്‍ ക്യാന്‍സല്‍ ചെയ്യുകയും ആമസോണ്‍ ഇതിന്റെ വിലയായ 100 രൂപ റീഫണ്ട് ചെയ്യുകയുമായിരുന്നു.
2019 ഓഗസ്റ്റ് 2 ന് ആയിരുന്നു ആമസോണിന്റെ വെബ്‌സൈറ്റ് വഴി തന്റെ അനന്തരവന് വേണ്ടി മുംബൈ സ്വദേശിനി രാഖി ഓഡര്‍ ചെയ്തത്. തുടര്‍ന്ന് 2019 ഓഗസ്റ്റ് 8 നും 13 നും ഇടയില്‍ ഉല്‍പ്പന്നം വിതരണം ചെയ്യുമെന്ന് ആമസോണ്‍ അറിയിക്കുകയും ചെയ്തു. ജൂലൈ 25 ന് ഉല്‍പ്പന്നം ഷിപ്പ് ചെയ്തതായി ട്രാക്കിങ് ഐഡി കാണിക്കുകയും ഡെലിവറി ഒരു കൊറിയര്‍ കമ്പനിയെ ഏല്‍പ്പിച്ചതായും അറിയിച്ചിരുന്നു. 2019 ഓഗസ്റ്റ് 14 ന് ഉപഭോക്താവ് രാഖിക്കായി നല്‍കിയ 100 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നല്‍കുകയും ചെയ്തു.തുടര്‍ന്നാണ് മുംബൈ സ്വദേശിനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് നല്‍കിയത്.
എന്നാല്‍ തങ്ങള്‍ ഒരു ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ്പ്ലേസ് മാത്രമാണെന്നും മൂന്നാം കക്ഷി വില്‍പ്പനക്കാരുടെ വീഴ്ച്ചയ്ക്ക് തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്നുമായിരുന്നു വാദം. എന്നാല്‍ ആമസോണ്‍ രാഖി വില്‍പ്പനക്കാരന് കാശ് നല്‍കിയിരുന്നില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
അതേസമയം, 4.5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്നും കേസ് തുടരുന്നതിനുള്ള ചെലവായി 10,000 രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. 60 ദിവസത്തിനുള്ളില്‍ ഈ നഷ്ടപരിഹാരം നല്‍കണമെന്നും കൃത്യസമയത്ത് പണം നല്‍കിയില്ലെങ്കില്‍, പണം അടയ്ക്കുന്നതുവരെ പ്രതിവര്‍ഷം 6 ശതമാനം പലിശ ബാധകമാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
‘ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ഓരോ തവണയും ഒരു ഉപഭോക്താവ് അതിന്റെ വെബ്‌സൈറ്റില്‍ ക്ലിക്കുചെയ്യുമ്പോള്‍ വരുമാനം നേടുന്നുണ്ട്. ബന്ധപ്പെട്ട ഉല്‍പ്പന്നത്തിന്റെ ഓര്‍ഡര്‍ സ്വീകരിക്കുന്നതിന് മുമ്പ് വില്‍പ്പനക്കാരന്റെ സ്ഥാനം, സ്റ്റാറ്റസ് എന്നിവ പരിശോധിക്കേണ്ടത് ആമസോണിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.