കഠിനമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറിൽ കണ്ടെത്തിയത് ഡോക്ടർമാരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 41 റബ്ബര്‍ ബാന്‍ഡുകളാണ് ഇവരുടെ വയറിനുള്ളിൽ നിന്ന് നീക്കം ചെയ്തത്. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയ 40കാരിയുടെ വയറ്റില്‍ നിന്നാണ് പന്ത് പോലെ ഉരുണ്ട് കൂടിയ റബര്‍ ബാന്‍ഡ് നീക്കം ചെയ്തത്. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് റബ്ബര്‍ബാന്‍ഡിന്റെ ‘പന്ത്’ നീക്കിയത്.
വയറുവേദനയ്ക്ക് ശമനം തേടി പല ആശുപത്രികളിലും പോയെങ്തിലും മാറ്റമുണ്ടാകാത്തതിനെത്തുടര്‍ന്ന് നാലുദിവസം മുന്‍പാണ് നാല്‍പ്പത് വയസ്സുകാരി പാറശ്ശാല സരസ്വതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ എന്തോ അടിഞ്ഞ് കൂടി കിടക്കുന്നതായി കണ്ടെത്തിയത്.
സ്‌കാനിങ്ങില്‍ ചെറുകുടലിലുള്ള ഈ തടസ്സമാണ് വയറുവേദനയ്ക്ക് കാരണമായതെന്നു കണ്ടെത്തി. തുടര്‍ന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുക ആയിരുന്നു.. ശസ്ത്രക്രിയയില്‍ ചെറുകുടലിനുള്ളില്‍ കാണപ്പെട്ട മുഴ തുറന്നുനോക്കിയപ്പോഴാണ് റബ്ബര്‍ബാന്‍ഡുകള്‍ ഒന്നിനോടൊന്ന് ചേര്‍ന്ന് പന്തുപോലെ രൂപപ്പെട്ടതായി കണ്ടെത്തിയത്. ഇത്തരത്തിൽ 41 റബ്ബര്‍ബാന്‍ഡുകളാണ് നീക്കിയത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് റബ്ബര്‍ബാന്‍ഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റബ്ബര്‍ബാന്‍ഡ് വിഴുങ്ങി ഇത്തരം അവസ്ഥയുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്ന് ആശുപത്രി മേധാവി ഡോ. എസ്.കെ. അജയ്യകുമാര്‍ പറഞ്ഞു.