ലോകത്തിലേറ്റവും പ്രായമുള്ള നവജാത ശിശു പിറന്നു. യുഎസിലാണ് സംഭവം. മുപ്പത് വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നാണ് ഈ കുഞ്ഞ് പിറന്നത്. തദ്ദേയസ് ഡാനിയല്‍ പീയേഴ്‌സ് എന്ന നവജാത ശിശുവിനാണ് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്. 1994 മുതല്‍ ക്രിയോപിസര്‍വേഷന്‍ ചെയ്ത ഭ്രൂണത്തില്‍ നിന്നാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ മാതാപിതാക്കളായ ലിന്‍ഡ്‌സേയും ടിം പിയേഴ്‌സും ഏഴുവര്‍ഷമായി ഒരു കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയിലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭ്രൂണം ലിന്‍ഡ ആര്‍ച്ചഡ് എന്ന സ്ത്രീയാണ് ശീതിക്കരിച്ച് സൂക്ഷിക്കാനായി നല്‍കിയത്. ഇന്ന് അവര്‍ക്ക് 62 വയസുണ്ട്. . ആര്‍ച്ചഡിന് ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെയാണ്, അന്ന് അവരും ഭര്‍ത്താവും ഐവിഎഫ് ചികിത്സ നടത്താന്‍ തീരുമാനിച്ചത്. 1994, ഈ രീതി വഴി നാലു ഭ്രൂണങ്ങളാണ് വികസിപ്പിച്ചത്. ഇതിലൊരെണ്ണം ആര്‍ച്ചഡിന്റെ ഗര്‍ഭപാത്രത്തിലേക്ക് ട്രാന്‍ഫര്‍ ചെയ്തു, ഇത്തരത്തില്‍ അവര്‍ക്ക് ജനിച്ച മകള്‍ക്ക് ഇന്ന് 30 വയസുണ്ട്. അവര്‍ക്ക് പത്തുവയസുള്ളൊരു മകളുമുണ്ട്. ബാക്കി ഭ്രൂണങ്ങളാണ് ശീതികരിച്ച് സൂക്ഷിച്ചിരുന്നത്. ഭ്രൂണങ്ങളുടെ പ്രായമാണ് ശിവുവിന്റെ പ്രായമായി കണക്കാക്കുന്നത്.
എന്തായാലും വലിയ സന്തോഷത്തിലാണ് കുടുംബം. തന്റെ മകന് മുപ്പത് വയസുള്ള ഒരു സഹോദരി ഉണ്ടല്ലോയെന്നാണ് കുഞ്ഞിന്റെ മാതാവ് ലിന്‍ഡ്‌സേ പറയുന്നത്. അതേസമയം തനിക്കൊരു കുഞ്ഞു കൂടി വേണമെന്നായിരുന്നു ആര്‍ച്ചഡിന്റെ ആഗ്രഹം, പക്ഷേ അന്ന് ഭര്‍ത്താവ് സമ്മതിച്ചിരുന്നില്ല. അയാളുമായി വിവാഹമോചനം നടത്തുകയും ചെയ്തിരുന്നു.