വായയിൽ വവ്വാൽ പറന്നുകയറിയതിന് പിന്നാലെ മസാച്യുസെറ്റ്സിൽ ഒരു യുവതിക്ക് ചികിത്സയ്ക്കായി ചെലവായത് 20,000 ഡോളർ. അതായത് ഏകദേശം 18 ലക്ഷം രൂപ
അരിസോണയിലേക്കുള്ള ഒരു യാത്രക്കിടെയാണ് എറിക്ക കാൻ എന്ന 33 -കാരിയ്ക്ക് ഈ വിചിത്ര അനുഭവം ഉണ്ടായത്. രാത്രിയിൽ ആകാശത്തിന്റെ ഫോട്ടോകൾ എടുക്കുകയായിരുന്നു ഇവർ. പറന്നുവന്ന ഒരു വവ്വാലിനെക്കണ്ട് യുവതി പേടിച്ച് അലറി
ആ സമയത്താണ് വവ്വാൽ വായിൽ കയറിയത്.
വളരെ പെട്ടെന്ന് തന്നെ വായിൽക്കയറിയ വവ്വാൽ പറന്നുപോയി. എന്നാൽ ഭയന്നരണ്ടു പോയ അവർക്ക് വവ്വാൽ തന്റെ വായ്ക്കുള്ളിൽ കടിക്കുകയോ മാന്തുകയോ ചെയ്തോ എന്ന സംശയമുണ്ടായി. ഉടൻ തന്നെ തന്നെ ഡോക്ടർ കൂടിയായ തന്റെ അച്ഛനെ വിവരം അറിയിച്ചു. അച്ഛൻ അപ്പോൾ തന്നെ അദ്ദേഹം വാക്സിനുകൾ എടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, തനിക്ക് വവ്വാലിന്റെ കടിയേറ്റിട്ടില്ല എന്ന് പിന്നീട്കരുതിയതിനാൽ അവൾ വാക്സിൻ എടുത്തില്ല. എന്നാൽ റാബീസ് വാക്സീൻ എടുക്കണമെന്ന് പിതാവ് നിർബന്ധിച്ചതിനാൽ
ചികിത്സ തുടങ്ങണമെന്ന് മനസിലായതിന് പിന്നാലെ അവൾ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയും എടുത്തു. ചികിത്സയിൽ സഹായകമാകും എന്ന് കരുതിയാണ് അത് ചെയ്തത്. എന്നാൽ, 30 ദിവസം കാത്തിരിക്കാനാണ് അവർ പറഞ്ഞത്.
പിന്നാലെ, മറ്റൊരു ഇൻഷുറൻസ് കമ്പനിയേയും സമീപിച്ചു. കുറച്ച് ബില്ലുകൾ അടച്ചുപോകാൻ അത് സഹായകരമായി. ഇങ്ങനെ അവർ ആകെ നാല് സെന്ററുകൾ സന്ദർശിച്ചു, ഈ സമയം കൊണ്ട് അവരുടെ ആകെ ബില്ലുകൾ ഏകദേശം $20,749 ആയി. നിരസിക്കപ്പെട്ട പേയ്‌മെന്റുകൾക്കായി അവർ ഇപ്പോൾ നിയമപരമായി നീങ്ങിയിരിക്കുകയാണ്.